Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗജവീരന്‍മാരുടെ നിറസാന്നിധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്.
28/11/2018
വൈക്കത്തഷ്ടമിയുടെ ഒന്‍പതാം ദിവസം മഹാദേവ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്

വൈക്കം: ഗജവീരന്‍മാരുടെ നിറസാന്നിധ്യത്തില്‍ അഷ്ടമിയുടെ ആനയൂട്ട്. ആനയൂട്ട് കാണാന്‍ വിശ്വാസികള്‍ ഒന്നടങ്കം ഒഴുകിയെത്തിയതോടെ ക്ഷേത്രമുറ്റം ആവേശതിമിര്‍പ്പിലായി. പതിനഞ്ചു ഗജവീരന്‍മാരാണ് ആനയൂട്ടില്‍ പങ്കെടുത്തത്. ആനയുട്ടില്‍ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, പാറമേക്കാവ് ശ്രീ പത്മാനാഭന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, അന്നമനട ഉമാമഹേശ്വരന്‍, മധുരപ്പുറം കണ്ണന്‍, കുളമക്കില്‍ ഗണേശന്‍, കുളമാക്കില്‍ പാര്‍ത്ഥസാരഥി, തിരുനക്കര ശിവന്‍, തിരുവമ്പാടി അര്‍ജുനന്‍, ഓമല്ലൂര്‍ ഗോവിന്ദന്‍കുട്ടി, ഉണ്ണിപ്പിള്ളി ഗണേശന്‍, ഉഷശ്രീ ദുര്‍ഗാപ്രസാദ്, പീച്ചിയില്‍ ശ്രീമുരുകന്‍, നടക്കല്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ഗജവീരന്‍മാരും പങ്കെടുത്തു. വൈക്കം ദേവസ്വം അസി. കമ്മീഷണര്‍ കെ.ശ്രീലത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ശ്രീപ്രസാദ് ആര്‍.നായര്‍, ദേവസ്വം ഉദ്യോഗസ്ഥരായ എം.ജി മധു, വി.രാജിവ് കുമാര്‍, ഉപദേശക സമിതി ഭാരാവാഹികളായ സോമന്‍ കടവില്‍, പി.എം സന്തോഷ് കുമാര്‍, എ ജി ചിത്രന്‍, ഗിരീഷ് ജി നായര്‍, ടി.ആര്‍ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.