Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശ്വാസികള്‍ക്ക് നവ്യാനുഭവം നല്‍കി ആനച്ചമയ പ്രദര്‍ശനം
28/11/2018
അഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനച്ചമയ പ്രദര്‍ശനം.

വൈക്കം: അഷ്ടമിയുടെ ഒന്‍പതാം ദിവസം നടന്ന ആനച്ചമയ പ്രദര്‍ശനം വിശ്വാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു നല്‍കി. അഷ്ടമി ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ഗജവീരന്‍മാര്‍ക്ക് ഉപയോഗിക്കുന്ന ആനച്ചമയങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ ഭക്തരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗം ഉപയോഗിക്കുന്ന തലേക്കെട്ട്, മൂത്തു കുടകള്‍, വര്‍ണക്കുടകള്‍, വെഞ്ചാമരം ആലവട്ടം പള്ള മണി, കണ്ഠീ മണി, പാദസ്വരം, കച്ചക്കയര്‍ എന്നിവയാണ് പ്രദര്‍ശനത്തിന് ഒരുക്കിയത്.