Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ മാസങ്ങളായുള്ള വേതന കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണം
28/11/2018

വൈക്കം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ മാസങ്ങളായുള്ള വേതന കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നുമുതല്‍ വല്ലകത്ത് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉണ്ടായിരുന്ന ആയിരത്തോളം തൊഴിലാളികള്‍ക്ക് ഒരുവര്‍ഷത്തോളമുള്ള കുടിശ്ശികയാണ് ഉള്ളത്. പണിപൂര്‍ത്തീകരിച്ചു 15 ദിവസത്തിനകം വേതന വിതരണം നടത്തിയിരിക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴാണ് മാസങ്ങളായി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാതെ വന്നിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാതെ വന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം സംഘടിപ്പിക്കുവാന്‍ യൂണിയന്‍ ഉദയനാപുരം ഈസ്റ്റ് മേഖലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചത് മണ്ഡലം പ്രസിഡന്റ് സാബു പി.മണലൊടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സുലോചന പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു ആര്‍.ബിജു കെ.ജി രാജു, അഡ്വ. എം.ജി രഞ്ജിത്ത്, കെ.വി ഉദയകുമാര്‍, കെ.ചെല്ലപ്പന്‍, ശശികല, ജസീന, അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി മിനി രതീശന്‍ (പ്രസിഡന്റ്) വനജ പ്രദീപ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.