Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായ്പ വിതരണം നടത്തി.
28/11/2018
തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബശ്രീ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.ഡി ബാബുരാജ് നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയക്കെടുതിയില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവരും, വീടിന്റെ ചെറിയ അറ്റകുറ്റപണികള്‍ ആവശ്യമായുള്ളവരും, ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുമായ കുടുംബശ്രീ അംഗങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍.കെ.എല്‍.എസ് പദ്ധതി പ്രകാരമുള്ള വായ്പ, തോട്ടകം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിതരണം നടത്തി. ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് 'നിള' കുടുംബശ്രീക്ക് വായ്പ തുക കൈമാറി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ് ശിവജി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.രാധാകൃഷ്ണന്‍ നായര്‍, പി.എസ് മുരളീധരന്‍, ഷീജ ബൈജു, സി.സന്തോഷ്, ഭദ്രകുമാരി, ശോഭന, പി.ആര്‍ രശ്മി, സെക്രട്ടറി കെ.കെ ഷിജു എന്നിവര്‍ പ്രസംഗിച്ചു.