Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനവും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി
26/11/2018
ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നു വീടുകളുടെ താക്കോല്‍ ദാനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഭവനരഹിതരായ കുട്ടികള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മൂന്നു വീടുകളുടെ താക്കോല്‍ദാനവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കണ്ണന്‍ മോന്‍, പാര്‍വ്വതി, മീന എന്നീ കുട്ടികള്‍ക്കാണ് സഹപാഠികള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ വിഘ്‌നേശിന് ചികിത്സാസഹായവും ഭിന്നശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന ആദര്‍ശ് സ്‌കൂളിലെ കുട്ടികള്‍ക്കുള്ള സഹായ വിതരണവും നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടത്തിയ ചടങ്ങിന് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപപ്രകാശനം നടത്തി. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം യൂണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് റീജിയണല്‍ ഓഫീസ് മാനേജര്‍ ഗീതാ ആനന്ദ് പി.റ്റി.എ പ്രസിഡന്റ് ശ്രീജിത്ത്.ആറിന് ഇന്‍ഷുറന്‍സ് രേഖകള്‍ കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദര്‍ശനന്‍ ചികിത്സാസഹായ വിതരണവും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം കണയന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദനും നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇ.ജി ബാബു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.പി സുഭാഷ്, എസ്.എന്‍.ഡി.പി ശാഖാ സെക്രട്ടറി ഡി.ജിനുരാജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗിരിജാ വരദന്‍, ഹെഡ്മാസ്റ്റര്‍ ജി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.