Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.
11/02/2016

താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിററിയുടെയും വൈക്കം ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍, വൈക്കം റോട്ടറി ക്ലബ്ബിന്റെയും വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ പഞ്ചായത്തിരാജിനെ സംബന്ധിച്ച് നാളെ നിയമ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. ക്ലാസിന്റെ ഉദ്ഘാടനം രാവിലെ പത്തിന് സത്യഗ്രഹ സ്മാരകഹാളില്‍ പ്രിന്‍സിപ്പല്‍ ജില്ലാജഡ്ജി എസ്.ശാന്തകുമാരി നിര്‍വഹിക്കും. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ആര്‍.സുധാകാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സബ്ജഡ്ജ് സി.സുരേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വൈക്കം മുന്‍സിഫ് വി.സന്ദീപ്കൃഷ്ണ, വൈക്കം റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ. കെ.പി ശിവജി, ടൗണ്‍ റോട്ടറി ക്ലബ്ബ് സെക്രട്ടറി ജീവന്‍ ശിവറാം, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി പ്രകാശന്‍, ലീഗല്‍ സര്‍വീസസ് കമ്മിററി സെക്രട്ടറി കവിതകുമാരി എന്നിവര്‍ പ്രസംഗിക്കും. 11 മുതല്‍ വിവിധ വിഷയങ്ങളില്‍ റിട്ട. പഞ്ചായത്ത് സെക്രട്ടറി ബി.വിജയകുമാര്‍, അഡ്വ. എസ്.ജയചന്ദ്രന്‍, അഡ്വ. ഹരിമോഹന്‍, അഡ്വ. മനോമോഹന്‍ എന്നിവര്‍ ക്ലാസ് നയിക്കും.