Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമ ദിനം ആചരിച്ചു.
26/11/2018
സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിയമ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ നിയമബോധന സെമിനാര്‍ വൈക്കം മുന്‍സിഫ് വി.എസ് വീണ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയമ ദിനം ആചരിച്ചു. വൈക്കം മുന്‍സിഫ് വി.എസ് വീണ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പൗരധര്‍മ്മങ്ങള്‍ എന്ന വിഷയത്തെകുറിച്ചു നിയമബോധന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. എം.പി മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഥമാധ്യാപിക ആന്‍സി ജേക്കബ്, പ്രിന്‍സിപ്പാള്‍ ലിസിയമ്മ, അദ്ധ്യാപിക ജിസി എന്നിവര്‍ പ്രസംഗിച്ചു.