Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വികസന സെമിനാര്‍ നടത്തി.
26/11/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്തിലെ 2019-20 ലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അനിജി പ്രസാദ് പദ്ധതി രേഖയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്.ഹേമ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ് മോഹനന്‍, ലതാ അശോകന്‍, ഉഷാകുമാരി, പി.ശകുന്തള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റ്റി.കെ രാജേന്ദ്രന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഭാസ്‌ക്കരന്‍ മുടക്കാലില്‍, മായാഷാജി, ഷിബു കെ.എസ്, ലീനമ്മ ഉദയകുമാര്‍, നടേശന്‍ കെ.എന്‍, ഷീല ശശിധരന്‍, വി.കെ രാജു, സന്ധ്യാമോള്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.