Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച നല്‍കും
23/11/2018
വെള്ളപ്പൊക്കത്തില്‍ വീടൊലിച്ചു പോയ ചെമ്മനാകരി ചുണ്ടങ്ങിത്തറയില്‍ സജിനി റെജിക്ക് വൈക്കം ടൗണ്‍ റോട്ടറി ക്ലബ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാന സമ്മേളനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇ.കെ ലൂക്ക് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്റെ സ്‌നേഹവീട് പദ്ധതിയില്‍പ്പെടുത്തി തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്ന നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച നല്‍കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഇ.കെ ലൂക്ക് പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ടിന്റെ പരിധിയില്‍ വരുന്ന കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് ലക്ഷം രൂപയാണ് ഒരു വീടിന് ചെലവ്. ടൗണ്‍ റോട്ടറി ക്ലബ് വെള്ളപ്പൊക്കക്കെടുതിയില്‍ വീടൊലിച്ച് പോയ ചെമ്മനാകരി ചുണ്ടങ്ങിത്തറയില്‍ സജിനി റെജിക്ക് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനായിരം കുടുംബങ്ങള്‍ക്ക് ഫര്‍ണീച്ചറുകളും നല്‍കും. ഈ മേഖലകളെ വിശപ്പ് രഹിത ജില്ലകളാക്കി മാറ്റാനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.ജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. താക്കോല്‍ദാനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, മെമ്പര്‍മാരായ കെ.എസ് വേണുഗോപാല്‍, ലീനാ ഡി നായര്‍, സ്മിതമോള്‍, റോട്ടറി ഭാരവാഹികളായ എന്‍.കെ സെബാസ്റ്റിയന്‍, സുരേഷ് സി കാട്ടുമന, എന്‍.ഷൈന്‍ കുമാര്‍, എം.സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.