Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യസായി ബാബയുടെ 93-ാമത് ജയന്തി ആഘോഷിച്ചു
23/11/2018
തലയോലപ്പറമ്പ് സത്യസായി സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യസായി ബാബയുടെ ജയന്തി ആഘോഷം ഡോ. എസ്.പ്രീതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സത്യസായി ബാബയുടെ 93-ാമത് ജയന്തി ശ്രീസത്യസായി സേവാസമിതി തലയോലപ്പറമ്പ് ശാഖയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഉദ്ഘാടനം ഡോ.എസ് പ്രീതന്‍ നിര്‍വ്വഹിച്ചു. കണ്‍വീനര്‍ എ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.എച്ച് സദാശിവന്‍പിള്ള, സി.പി വേണു, എം.പി പ്രേംകുമാര്‍, സി.കെ കുമാരമോഹന്‍ നായര്‍, കെ.വി വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ ഭജന, സത്സംഗം എന്നിവയും നടത്തി.