Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പരിശീലനപരിപാടികള്‍ പുരോഗമിക്കുന്നു.
23/11/2018

വൈക്കം: വൈക്കത്ത് നടപ്പാക്കുന്ന പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പരിശീലനപരിപാടികള്‍ പുരോഗമിക്കുന്നു. പപ്പട നിര്‍മ്മാണത്തിലുള്ള പരിശീലനക്ലാസ് ടി.വി.പുരം ഗ്രാമപഞ്ചായത്തില്‍ നടത്തി. ടൂറിസം വകുപ്പ് ആദ്യമായാണ് പപ്പടനിര്‍മ്മാണത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. പരിശീലനപരിപാടികള്‍ പൂര്‍ത്തിയാകുന്നതോടെ പെപ്പര്‍ പദ്ധതി മൂന്നാംഘട്ടത്തിലേക്ക് എത്തിച്ചേരുമെന്ന് സി.കെ.ആശ.എം.എല്‍.എ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിപണനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ടി.വി.പുരം എന്‍.എസ്.എസ്. ഹാളില്‍ നടന്ന പരിശീലനപരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹന്‍ ഉദ്ഘാടനം ചെയ്തു. ടി.അനില്‍കുമാര്‍, ചന്ദ്രലേഖശ്രീമോന്‍, ഉത്തരവാദിത്തടൂറിസം മിഷന്‍ ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ ഭഗത് എന്നിവര്‍ പ്രസംഗിച്ചു. മെഴുകുതിരി നിര്‍മ്മാണം, പേപ്പര്‍ ക്യാരിബാഗ് നിര്‍മ്മാണം, തുണി സഞ്ചി നിര്‍മ്മാണം, ഹോംസ്റ്റേ, ഫാം സ്റ്റേ എന്നിവയില്‍ ഇതിനോടകം പരിശീലനങ്ങള്‍ നല്കിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.