Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി : വര്‍ണ്ണാഭമായി താലപ്പൊലികള്‍
23/11/2018
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം കേരള ഗണക സമുദായത്തിന്റെയും മഹിളാസമാജത്തിന്റെയും നേതൃത്വത്തില്‍ നടന്ന താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: കേരള ഗണക സമുദായത്തിന്റെയും മഹിളാസമാജത്തിന്റെയും നേതൃത്വത്തില്‍ വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം നടത്തിയ താലപ്പൊലി വര്‍ണ്ണാഭമായി. താലങ്ങളില്‍ നിറദീപങ്ങള്‍ തെളിയിച്ച് സായംസന്ധ്യയില്‍ ക്ഷേത്രത്തിലേക്ക് നീങ്ങിയ താലപ്പൊലി ഭക്തിയുടെ കാഴ്ചയേകി. വാദ്യമേളങ്ങള്‍ മുത്തുക്കുടകള്‍ എന്നിവ ഭംഗിപകര്‍ന്നു. തോട്ടുവക്കം പടിഞ്ഞാറെ പാലത്തിനുസമീപത്തുവെച്ച് ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി പൂജകള്‍ നടത്തിയശേഷമാണ് താലപ്പൊലി പുറപ്പെട്ടത്. നഗരംചുറ്റി നീങ്ങിയ താലപ്പൊലിക്ക് പ്രസിഡന്റ് ദീപാഗോപി, സെക്രട്ടറി മഞ്്ജു സുരേഷ്, ജ്യോതിരാജ്്, ബാബു ഇടയാഴം, കെ.കെ. സുധാകരന്‍, പ്രസാദ് കൂത്തുകരി, ഷീലാ വിജയന്‍, ര്തനമ്മ ശിവരാമന്‍, പ്രമോജി മുളക്കുളം, രുഗ്മിണി, രാമചന്ദ്രന്‍ ഓണക്കൂര്‍, വിജയകുമാര്‍ പേരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് 6.30-ന് ദീപാരധനയ്ക്ക് ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു.

 

വൈക്കം: വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം വീരശൈവമഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൂത്താലം ആകര്‍ഷകമായി. വടക്കേക്കവല ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയശേഷമാണ് താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പ്രസിഡന്റ് രാജീവ് എന്‍. പിള്ള, സെക്രട്ടറി പ്രമീള മോഹന്‍, വൈസ് പ്രസിഡന്റ് മനോജ് തലയോലപ്പറമ്പ്്, ഒ.എന്‍. കൃഷ്ണന്‍, സിന്ധു വിക്രമന്‍, ഒ.എന്‍. മോഹനന്‍, മോഹനന്‍ വടയാര്‍, രവീന്ദ്രനാഥ് വൈക്കം, രാധാ സതീശന്‍, സിന്ധു ഷാജി എിവര്‍ നേതൃത്വം നല്‍കി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗിപകര്‍ന്നു. ദീപാരധനയ്ക്കുശേഷം താലപ്പൊലി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു.

 

വൈക്കം: വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം കേരള വിശ്വകര്‍മ്മ മഹിളാസംഘം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ണ്ണാഭമായ താലപ്പൊലി നഗരത്തിന് ചാരുതയേകി. എല്ലാ വര്‍ഷവും നാലാം ഉത്സവദിവസം നടത്തുന്ന വഴിപാടിന്റെ ഭാഗമായാണ് പൂത്താലം നടത്തിയത്. യൂണിയന്‍ ആസ്ഥാനത്ത് നിന്ന് വൈകിട്ട് 4.30-ന് പുറപ്പെട്ട താലപ്പൊലി നഗരംചുറ്റിയശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വെച്ച്് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. വാദ്യമേളങ്ങള്‍, മൂത്തുക്കൂടകള്‍ എന്നിവ ഘോഷയാത്രയ്ക്ക് ഭംഗിപകര്‍ന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വിലാസിനി ശിവരാമന്‍, സെക്രട്ടറി ഓമന വിജയന്‍, ഉഷാബാബു, ചെല്ലമ്മ പൊപ്പന്‍, സുമതി രാഘവന്‍, തുളസി, ബിന്ദു മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം കേരള പട്ടാര്യസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ആകര്‍ഷകമായി. കേരളീയ വേഷവിധാനത്തോടെ നൂറുക്കണക്കിന് വനിതകള്‍ താലങ്ങളുമായി താലപ്പൊലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗി പകര്‍ന്നു. സമാജം ആസ്ഥാനത്തുനിന്നും പുറപ്പെട്ട താലപ്പൊലി നഗരം ചുറ്റിയശേഷം വൈകിട്ട് 6.30-ന് ക്ഷേത്രത്തിലെത്തി. ദീപാരധനയ്ക്ക് ശേഷം പ്രദക്ഷിണം വച്ച്്് താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. പ്രസിഡന്റ് പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ബാബു, കൃഷ്ണകുമാര്‍, ഷീലാ പ്രകാശന്‍, വിജി ചന്ദ്രശേഖരന്‍, സീമ സന്തോഷ്് എന്നിവര്‍ നേതൃത്വം നല്‍കി.