Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീടുകളുടെ താക്കോല്‍ദാനവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും 24ന്
22/11/2018

വൈക്കം: ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 3 വീടുകളുടെ താക്കോല്‍ദാനവും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും 24ന് രാവിലെ 10.30ന് നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ദാനവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, എന്‍.എസ്.എസ്, റെഡ് ക്രോസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ പി.റ്റി.എയുടെയും മാനേജ്‌മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 3200 കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും അന്‍പതിനായിരം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസിയും നടപ്പിലാക്കും. യൂണൈറ്റഡ് ഇന്‍ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിപ്രകാരം ഓരോ കുട്ടിക്കും ചികിത്സാ സഹായമായി പ്രതിവര്‍ഷം 25000 രൂപ വരെ ലഭ്യമാക്കുന്നു. കുട്ടിയുടെ രക്ഷിതാവിനും 25000 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യവുമുണ്ട്. ചടങ്ങില്‍ വെച്ച് അര്‍ഹരായ കുട്ടികള്‍ക്കുള്ള ചികിത്സാ സഹായവും ആദര്‍ശ് വിദ്യാലയത്തിലെ കുട്ടികള്‍ക്കുള്ള സഹായധന വിതരണവും നടത്തും. ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിക്കും. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. പദ്ധതി വിശദീകരണം എല്‍.സന്തോഷ് നടത്തും. കെ.വി തോമസ് എം.പി ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി സുദര്‍ശനന്‍ ചികിത്സാ സഹായ വിതരണം നടത്തും. യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് റീജിയണല്‍ ഓഫീസ് മാനേജര്‍ ഗീത ആനന്ദ് മുഖ്യാതിഥി ആണ്. ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം കണയന്നൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ നിര്‍വ്വഹിക്കും. ജോണ്‍ ജേക്കബ്ബ്, എ.പി സുഭാഷ്, അജിത്ത് പ്രസാദ് തമ്പി, ഡി.ജിനുരാജ്, ശ്രീജിത്ത് ആര്‍, ഗിരിജ വരദന്‍, ബി. രാജേഷ്, ഇ.ജി ബാബു എന്നിവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ അദ്ധ്യാപകരായ അജേഷ് കെ.പി, സ്മിത കരുണ്‍, റ്റി.സൂരജ്, പി.റ്റി.എ മെമ്പര്‍ സിന്ധു മധുസൂധനന്‍, എം.പി.ടി.എ പ്രസിഡന്റ് ഷാമിന സൂനീര്‍ എന്നിവര്‍ പങ്കെടുത്തു.