Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷി ആരംഭിച്ചു
11/02/2016

ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. അമിത രാസവള പ്രയോഗത്തിലൂടെയും കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗത്തിലൂടെയും ലഭിക്കുന്ന പച്ചക്കറി ഇനങ്ങള്‍ പൊതുജനങ്ങളില്‍ അര്‍ബുദ ബാധയ്ക്ക് കാരണമാകുമെന്ന അവബോധം സൃഷ്ടിക്കുന്നതിനും ജൈവപച്ചക്കറി കൃഷിയുടെ പ്രധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.സി.എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ മീന നായര്‍, മറവന്‍തുരുത്ത് പഞ്ചായത്ത് കൃഷി ഓഫീസര്‍ റെയ്ച്ചല്‍ സോഫിയ, ഡോ. എസ്.പരമേശ്വരന്‍, അഡ്വ. കെ.പി ശിവജി, കെ.രാജേന്ദ്രന്‍, കമലാസനന്‍, ജിമ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു.