Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണകേസിലെ പ്രതികളെ പോലീസ് പിടികൂടി.
17/11/2015
കരിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാണശാലയിലെ മാററ് മോഷ്ടിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കഴിഞ്ഞ ജൂലൈ ആറിനാണ് കേസിന് ആസ്പദമായ സംഭവം. കരിപ്പാടം സ്വദേശിയായ ബൈജുവിന്റെ കടയുടെ പുറകുവശം തുരന്ന് അകത്തുകയറിയാണ് മോഷണം നടത്തിയത്. കാസര്‍കോഡ് സ്വദേശിയായ സലിംരാജ് (60), കരിപ്പാടം മ്യാലില്‍ വീട്ടില്‍ പാണ്ടി രാജു എന്നു വിളിക്കുന്ന രാജു (46) എന്നിവരാണ് പോലീസ് വലയില്‍ കുടങ്ങിയത്. സ്വര്‍ണാഭരണ ശാലയിലെ ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്വര്‍ണതരികള്‍ മാററിലാണ് പതിക്കുന്നത്. ഇതാണ് മോഷണം പോയത്. സലിംരാജിനെ എറണാകുളത്തുനിന്ന് ഞായറാഴ്ച രാവിലെയും രാജുവിനെ ഇന്നലെ രാവിലെ ബ്രഹ്മമംഗലത്തുനിന്നുമാണ് അറസ്റ്റ് ചെയ്യുന്നത്. എസ്.ഐ. രജന്‍കുമാര്‍, എ.എസ്.ഐമാരായ ഷാജഹാന്‍, സോളി ജോസഫ് , ഷാഡോ പോലീസുകാരായ പി.കെ ജോളി, കെ.നാസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.