Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് ചാരുതയേകി പൂത്താലം.
22/11/2018
മൂന്നാം ഉത്സവ ദിവസം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവത്തിന് നിറച്ചാര്‍ത്തായി എസ്.എന്‍.ഡി.പി. യൂണിയന്‍ വനിതാസംഘത്തിന്റെ താലപ്പൊലി. മൂന്നാം ഉത്സവം വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ താലപ്പൊലി നടന്നത്. ബുധനാഴ്ച വൈകിട്ട'്് സത്യാഗ്രഹ മെമ്മോറിയല്‍ ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്തുനിന്നാണ് നഗരത്തിന് ചാരുതയേകി താലപ്പൊലി ക്ഷേത്രത്തിലേക്ക് നീങ്ങിയത്. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളില്‍ നിന്നെത്തിയ നൂറുക്കണക്കിന് വനിതകള്‍ കേരളീയ വേഷവിധാനത്തില്‍ താലങ്ങളുമായി അണിനിരന്നത് ആകര്‍ഷകമായി. പട്ടുകുടകള്‍, വിവിധസെറ്റ് വാദ്യമേളങ്ങള്‍, മുത്തുകുടകള്‍ എന്നിവ താലപ്പൊലിക്ക് വര്‍ണ്ണപ്പകിട്ടേകി. നഗരം ചുറ്റി നീങ്ങിയ താലപ്പൊലി പടിഞ്ഞാറെ ഗോപുരനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. യൂണിയന്‍പ്രസിഡന്റ് പി.വി. ബിനേഷ്, സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.ടി. അനില്‍ കുമാര്‍, പി.പി. സന്തോഷ്്്, പി.വി. വിവേക്, വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍, രമ സജീവന്‍, സിനി പുരുഷോത്തമന്‍, മണിമോഹന്‍, സുശീല സാനു, കനകമ്മ പുരുഷന്‍, അശ്വതി കിഷോര്‍, സുനിത അജിത്ത്് എന്നിവര്‍ നേതൃത്വം നല്‍കി.