Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് തവണ വ്യവസ്ഥ അനുവദിച്ചിരിക്കുന്നു.
22/11/2018

വൈക്കം: മോട്ടോര്‍ ക്യാബ്/ ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് തവണ വ്യവസ്ഥ അനുവദിച്ചിരിക്കുന്നു. 2014 ഏപ്രില്‍ 1ന് ശേഷം രജിസ്റ്റര്‍ ചെയ്തതും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിക്കു പകരം 5 വര്‍ഷത്തെ നികുതി അടച്ചവര്‍ക്കും ഹൈക്കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി ബാക്കി 10 വര്‍ഷത്തെ നികുതിയും 2018 നവംബര്‍ 30 വരെയുള്ള അധികനികുതിയും പലിശയും ഉള്‍പ്പെടെയുള്ള തുക 3 ഗഡുക്കളായി വിഭജിച്ച് ആദ്യ ഗഡു 2018 നവംബര്‍ 30നകവും രണ്ടാം ഗഡു 2019 ജനുവരി 30നകവും മൂന്നാം ഗഡു 2019 മാര്‍ച്ച് 30നകവും അടയ്‌ക്കേണ്ടതാണെന്ന് വൈക്കം ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.