Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ച് നില പന്തല്‍ നിര്‍മ്മിക്കും
19/11/2018
വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും പരിവാരങ്ങള്‍ക്കും വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമിവിളക്കുപന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തുന്നു.

വൈക്കം : വൈക്കത്തഷ്ടമി ദിവസം രാത്രി ഉദയനാപുരത്തപ്പനും കൂട്ടുന്മേല്‍ഭഗവതിക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ്പ് നല്‍കാന്‍ ക്ഷേത്രമാതൃകയില്‍ അഞ്ച് നില പന്തലാണ് നിര്‍മ്മിക്കുന്നത്. ആറ്്് ലക്ഷം രൂപയാണ് നിര്‍മ്മാണചിലവ്. വര്‍ണ്ണദീപാലങ്കാരങ്ങളോടെ നിര്‍മ്മിക്കുന്ന പന്തല്‍ അഷ്ടമിയുടെ പ്രൗഢി വിളിച്ചോതും. വടക്കേനട പി.ഡബഌയു.ഡി ഓഫിസിനു സമീപത്താണ് പന്തല്‍ നിര്‍മ്മിക്കുന്നത്. വിളക്കുപന്തല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. പന്തലിന്റെ കാല്‍നാട്ടുകര്‍മ്മത്തില്‍ പ്രസിഡന്റ് രൂപേഷ് ആര്‍.നായര്‍, സെക്രട്ടറി ശ്രീഹര്‍ഷന്‍, വൈസ് പ്രസിഡന്റ് പി.ഷാജി, ജോ. സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.എം. ബിനോയ്്, രക്ഷാധികാരികളായ പി.അജിത്ത് കുമാര്‍, എം.കെ. സുകുമാരന്‍, ചന്ദ്രശേഖരന്‍, പി.ആര്‍. പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.