Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തി
19/11/2018
വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്ക് വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമിവിളക്കുപന്തലിന്റെ കാല്‍നാട്ട്്് കര്‍മ്മം ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം : വൈക്കത്തഷ്ടമി ദിവസം മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിക്കും വരവേല്‍പ്പ് നല്‍കാന്‍ തെക്കേനടയില്‍ നിര്‍മ്മിക്കുന്ന അഷ്ടമി വിളക്ക് വയ്പ് പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. തെക്കേനട കെ.എസ്.ഇ.ബി ഓഫീസിനു സമീപത്താണ് വര്‍ണദീപാലങ്കാരങ്ങളോടെ മൂന്നുനില പൂപ്പന്തല്‍ നിര്‍മ്മിക്കുന്നത്. പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി പി.എന്‍ ശ്രീധരപ്പണിക്കര്‍, രക്ഷാധികാരികളായ എം.ടി അനില്‍കുമാര്‍, ബി.ശശിധരന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ട്രഷറര്‍ റൂബി പൂക്കാട്ടുമഠം, മുന്‍ കൗണ്‍സിലര്‍ ബി.ചന്ദ്രശേഖരന്‍, പി.എന്‍. രാധാകൃഷ്ണന്‍, രഘുനാഥ്, വിജയന്‍ ശ്രീവല്‍സം, സന്തോഷ് ചക്കനാടന്‍, ലക്ഷ്്മണയ്യര്‍, എ.ഡി. അബുജാക്ഷന്‍, ശാന്ത, വേണു, കാര്‍ത്തികേയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.