Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മനുഷ്യ ശൃംഖല സൃഷ്ടിക്കും
19/11/2018

വൈക്കം: സാര്‍വ്വദേശീയ മത്സ്യതൊഴിലാളി ദിനമായ നവംബര്‍ 21-ന് 4.30ന് വേമ്പനാട്ടു കായല്‍ സംരക്ഷിക്കുവാന്‍ കായല്‍ സംരക്ഷണ അതോറിട്ടി രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.റ്റി.യൂ.സി)-യുടെ ആഭിമുഖ്യത്തില്‍ അംബികാ മാര്‍ക്കറ്റ് മുതല്‍ തണ്ണീര്‍മുക്കം വരെ മനുഷ്യ ശൃംഖല സൃഷ്ടിക്കുന്നു. ഇതിനു മുന്നോടിയായി ഉച്ചയ്ക്ക് 2 മണിക്ക് തണ്ണീര്‍മുക്കം ബണ്ടില്‍ ഡോ. കെ.ജി പത്മകുമാര്‍ നയിക്കുന്ന സെമിനാര്‍ നടക്കും. തുടര്‍ന്ന് 3.30ന് നടക്കുന്ന പൊതുസമ്മേളനം നിയമസഭ പരിസ്ഥിതി കമ്മറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എസ്. പ്രകാശന്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി അഡ്വ. എം.കെ ഉത്തമന്‍ സ്വാഗതമാശംസിക്കും. ആര്‍.പ്രസാദ്, ഒ.കെ മോഹനന്‍, ടി.രഘുവരന്‍, ടി.ജെ ആഞ്ചലോസ് തുടങ്ങിയവര്‍ സംസാരിക്കും. ഈ പരിപാടിയില്‍ കോട്ടയം ജില്ലയില്‍ നിന്നും അഞ്ഞൂറു പേരെ പങ്കെടുപ്പിക്കുവാന്‍ ജില്ല പ്രസിഡന്റ് കെ.എസ് രത്‌നാകരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.രഘുവരന്‍, ജില്ലാ സെക്രട്ടറി ഡി.ബാബു എന്നിവര്‍ സംസാരിച്ചു.