Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരള്‍ രോഗബാധിതയായ വീട്ടമ്മ ചികിത്സയ്ക്കായി ധനസഹായം തേടുന്നു
14/11/2018
ഷൈനി ബെന്നി

വൈക്കം: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ നിര്‍ധനയായ വീട്ടമ്മ വിഷമിക്കുന്നു. വെച്ചൂര്‍ പേടിക്കാട്ട് ഷൈനി ബെന്നിയാണ് കരള്‍ രോഗബാധിതയായി ചികിത്സയ്ക്ക് പണം തേടുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ഓപ്പറേഷനുകള്‍ക്കാണ് ഷൈനി വിധേയയായത്. ഇതിനുമാത്രമായി മൂന്നു ലക്ഷത്തോളം രൂപ ചെലവായി. എന്നാല്‍ ഇപ്പോള്‍ കരള്‍മാറ്റ ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരം ഉള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവ് വരും. നിര്‍ധനരായ കുടുംബത്തിന് ഇത് കണ്ടെത്താനാകാത്ത അവസ്ഥയാണ്. ഭര്‍ത്താവ് ബെന്നി മരപ്പണി നടത്തി ലഭിക്കുന്ന തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ മരപ്പണി നടത്തുന്ന വര്‍ക്ക് ഷോപ്പിനു നാശം സംഭവിച്ചതോടെ ജീവിതം ദുരിതപൂര്‍ണമായി. പലരില്‍ നിന്നും കടം വാങ്ങിയും മറ്റു സഹായങ്ങള്‍ കൊണ്ടുമാണ് ഇതുവരെ ചികിത്സ നടത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഷൈനിയുടെ ദുരവസ്ഥ മനസ്സിലാക്കി നാട്ടുകാര്‍ യോഗം ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ എസ്.മനോജ്കുമാര്‍ (ചെയര്‍മാന്‍), ടോമി (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി ചികിത്സാ സഹായനിധി രൂപവല്‍കരിച്ചിട്ടുണ്ട്. എസ്.ബി.ഐ വെച്ചൂര്‍ ശാഖയില്‍ ഷൈനി ബെന്നിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 57055394044, ഐ.എഫ്.എസ്.സി: എസ്ബിഐഎന്‍ 0070127.