Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലെന്‍സ് ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
14/11/2018
ലെന്‍സ്‌ഫെഡ് ജില്ലാ കവെന്‍ഷന്‍ സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലെന്‍സ് ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ നടത്തി. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ.ബി.പി.എം.എസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനം ചെയ്യുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ എല്ലാം ഉപയോഗിക്കുവാനുള്ള ക്രമീകരണം കൂടി ഒരുക്കണമെന്ന് ലെന്‍സ് ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാനുള്ള സംവിധാനം ജില്ലാ തലങ്ങളിലും ഏര്‍പ്പെടുത്തണമെന്നും, ഡാം മണല്‍ ശേഖരിച്ച് സംഭരണശേഷി കൂട്ടുകയും പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.എം. സനില്‍ കുമാര്‍, സുജ മത്തായി, പി.പ്രകാശന്‍, കെ.കെ. അനില്‍കുമാര്‍, ടി.സി. വി.ദിനേശ് കുമാര്‍, പി.ടി. പ്രകാശ്, ആര്‍.എസ്്. അനില്‍ കുമാര്‍, കെ.എന്‍. പ്രദീപ് കുമാര്‍, ടി.സി. ബൈജു എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സെമിനാറില്‍ ആര്‍.എസ്. അനില്‍ കുമാര്‍, കെ.കെ. അനില്‍ കുമാര്‍, എ. ദീപ് കുമാര്‍, ജോഷി സെബാസ്റ്റിയന്‍, കെ.സന്തോഷ് കുമാര്‍, പി.ജി. ജനീവ്, ജോമി ജോസഫ് എിവര്‍ പ്രസംഗിച്ചു.