Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം
11/02/2016

നഗരസഭ വഴി ഇപ്പോള്‍ വിതരണം ചെയ്യുന്ന വിവിധ ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ആവശ്യപ്പെട്ടു. പോസ്റ്റ് ഓഫീസ് വഴി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്കാണ് നാല് മാസത്തെ തുക ചെക്കായി നല്‍കുന്നത്. സേവന വഴിയാണ് സര്‍ക്കാര്‍ ഗുണഭോക്താക്കളുടെ ലിസ്റ്റ് നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് നല്‍കിയിരിക്കുന്നത്. അര്‍ഹരായിട്ടുള്ള പലരും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മാത്രവുമല്ല ചെക്ക് ലഭിച്ചവരും പണം മാറിയെടുക്കാന്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതായും വരും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.