ഘോഷയാത്ര നടത്തി.
14/11/2018
സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി. സ്കൂളിലെ ശിശുദിനാഘോഷം വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. സംഗീത ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സത്യാഗ്രഹ സ്മാരക ആശ്രമം എല്‍.പി സ്കൂളില്‍ ഘോഷയാത്ര നടത്തി. ചാച്ചാ നെഹ്റുവിന്റെ വേഷധാരികളായി എത്തിയ കുട്ടികള്‍ സ്കൂള്‍ വളപ്പിലാണ് ഘോഷയാത്ര നടത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര് സംഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗസിലര്‍ സിന്ധു സജീവ്, ഹെഡ് മാസ്റ്റര്‍ പി.ടി. ജിനീഷ്, കണ്‍വീനര്‍ പി. ജോസഫ്, അമ്പിളി പ്രതാപ്, കെ.കവിത, പി.ആര്. സൂര്യ, ആശ കെ. ചെല്ലപ്പന്, കെ.എന്‍. മഞ്ജു, മായ അജികുമാര്‍, ഹൃദിക രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.