Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക പ്രമേഹ ദിനാചരണം നടത്തി.
14/11/2018
ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രമേഹ നടത്തം വാര്‍ഡ് കൗസിലര്‍ ഡി. രഞ്ജിത്ത് കുമാര്‍ ഫഌഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ബോധവല്‍ക്കരണ സെമിനാര്‍, പ്രമേഹ നടത്തം എന്നീ പരിപാടികളോടു കൂടി ലോക പ്രമേഹ ദിനാചരണം നടത്തി. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റാണ് നേതൃത്വം വഹിച്ചത്. സ്‌കൂളില്‍ നിന്ന് രാവിലെ ആരംഭിച്ച പ്രമേഹ നടത്ത പ്രചാരണ ജാഥ വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ ഫഌഗ് ഓഫ് ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ബോധവല്‍ക്കരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സുമേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ വി.പി ശ്രീദേവി, പ്രോഗ്രാം ഓഫീസര്‍ എം.റൂബി, ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.