Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും മാതൃ പിതൃ വന്ദനവും
14/11/2018

വൈക്കം: ശ്രീനാരായണ വൈദീക സമിതി വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കുടുംബസംഗമവും മാതൃ പിതൃ വന്ദനവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. വൈദീക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ ലാലന്‍ തന്ത്രി പൂത്തോട്ട അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ തന്ത്രിമാരുടെ മാതാപിതാക്കളെ ആദരിച്ചു. ഇടയാഴം പ്രജീഷ് ശാന്തിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹംസാനന്ദന്‍ തന്ത്രി, വിവേക് പ്ലാത്താനത്ത്, രാജന്‍ മുതിരപ്പറമ്പില്‍, വി.വി വേണുഗോപാല്‍, ഷീജ സാബു, ബീന അശോകന്‍, ശാന്തിമാരായ വിജയ്, പ്രജീഷ്, ശെല്‍വരാജ്, വിനീഷ്, ഷിബു, സോമന്‍, കണ്ണന്‍, മഹേഷ്, ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിനെ ചടങ്ങില്‍ ആദരിച്ചു.