Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘടന രൂപീകരിച്ചു.
14/11/2018

വൈക്കം: വൈക്കത്തെ ലോഡ്ജ് ഉടമകളുടെ നേതൃത്വത്തില്‍ ലോഡ്ജസ് അസോസിയേഷന്‍ ഇന്‍ വൈക്കം എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു. ലോഡ്ജുകള്‍ നടത്തിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ വേണ്ടിയാണ് അസോസിയേഷന്‍ രൂപീകരിച്ചത്. വൈക്കത്തപ്പന്‍ ടൂറിസ്റ്റ് ഹോമില്‍ നടന്ന യോഗത്തില്‍ അനില്‍ ഗാന്ധി (കാലാക്കല്‍ ടൂറിസ്റ്റ് ഹോം), എന്‍.കരുണാകരന്‍ (സീത ലോഡ്ജ്), എം.ബി മധുസൂദനന്‍ (നഗരസഭ ലോഡ്ജ്), എം.മോഹനന്‍ (അമൃത ടൂറിസ്റ്റ് ഹോം), വൈക്കം ദാമു, എം.വി നാരായണന്‍ (വൈക്കത്തപ്പന്‍ ടൂറിസ്റ്റ് ഹോം), പരമേശ്വരന്‍ മൂസത് (കൈലാസ് ലോഡ്ജ്) എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി വൈക്കം ദാമു (പ്രസിഡന്റ്), അനില്‍ ഗാന്ധി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.