Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഭോക്ത്യ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.
13/11/2018
വെച്ചൂര്‍ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപഭോക്തൃ സെമിനാര്‍ റിട്ട: ജഡ്ജി ബി.കെമാല്‍ പാഷ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഉപഭോക്ത്യ സെമിനാറും ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ഇടയാഴം രുഗ്മിണി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തിയ സമ്മേളനം റിട്ട ഹൈകോര്‍ട്ട് ജഡ്ജി ബി. കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലകളിലും ഉപഭോക്താക്കള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതായും, സമൂഹത്തോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടതാണ് പൊതുസമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പല വിധത്തില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളോടെ നേട്ടങ്ങള്‍ കൊയ്‌തെടുക്കുവാന്‍ വിപണന മേഖലകള്‍ മത്സരിക്കുമ്പോള്‍ ഇവിടെ സഹോദര്യവും ദയയും ആര്‍ദ്രതയും സ്‌നേഹവും നഷ്ടപ്പെടുകയാണെന്നും ജസ്റ്റീസ് ബി.കെമാല്‍ പാഷ പറഞ്ഞു. ഷിന്‍ഡോ എബ്രഹാം, ജോണ്‍ കുരുവിള, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ ബോധവല്‍ക്കരണ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. പ്രസിഡന്റ് കെ.ഡി ശിവമണി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ദാമോദരന്‍ നമ്പൂതിരി, ജെബി ഐ ചെറിയാന്‍, എം.പി. ശ്രീലത, ഡോ: ജി.ഐ. സപ്‌ന, വി.ഡി. രമണന്‍, പി.പി. ഭദ്രന്‍, സി.കെ. വാസുദേവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.