Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന ചരിത്ര സ്മൃതി സംഗമം നടത്തി.
13/11/2018
ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദി നടത്തിയ നവോത്ഥാന ചരിത്ര സ്മൃതി സംഗമം സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബോട്ടുജെട്ടി മൈതാനത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നവോത്ഥാന ചരിത്ര സ്മൃതി സംഗമം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം കെ.എന്‍.കെ നമ്പൂതിരി നടത്തി. ജോയിന്റ് കൗസില്‍ ചെയര്‍മാന്‍ ജി.മോട്ടിലാല്‍, സി.കെ. ആശ എം.എല്‍.എ., എസ്.വിജയകുമാരന്‍ നായര്‍, റ്റി.എന്‍. രമേശന്‍, ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കെ.പി. ഗോപകുമാര്‍, എ.ആര്‍. രഘുദാസ്, ആര്‍.സുരേഷ്, പി.എന്‍. ജയപ്രകാശ്, പ്രകാശ് എന്‍.കങ്ങഴ എന്നിവര്‍ പ്രസംഗിച്ചു.