Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്വക്ക് രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി
12/11/2018
വൈ - ബയോ ജൈവകര്‍ഷക സൊസൈറ്റി വാര്‍ഷിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജൈവകര്‍ഷക സൊസൈറ്റി വൈ-ബയോയുടെ ആഭിമുഖ്യത്തില്‍ ത്വക്ക് രോഗ നിര്‍ണ്ണയ ക്യാമ്പ്, വാര്‍ഷിക പൊതുയോഗം, പച്ചക്കറി തൈ വിതരണം, മികച്ച പ്രതിഭകളെ ആദരിക്കല്‍ തുടങ്ങിയവ നടത്തി. ഡോ. എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് രാവിലെ ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തിയത്. ഉച്ചയ്ക്ക് ശേഷം നടന്ന വാര്‍ഷിക പൊതുയോഗം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രകൃതി കൃഷി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍ നിലനില്‍പ്പിന്റെ പ്രകൃതിയെ കുറിച്ച് ക്ലാസ്സെടുത്തു. ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍, കൃഷി അസിസ്റ്റന്റ് മേയ്‌സണ്‍ മുരളി, കര്‍ഷകരായ തോമസ് കുട്ടി, ദിവ്യ ദിനില്‍ എന്നിവരെ ആദരിച്ചു. എന്‍.അനില്‍ ബിശ്വാസ്, എസ്.ഹരിദാസന്‍ നായര്‍, മേയ്‌സണ്‍ മുരളി, സലിമോന്‍, ഡോ. ശശിധരന്‍, പി.ത്രിവിക്രമന്‍ നായര്‍, കെ.വി. പവിത്രന്‍, വൈക്കം ദാമു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.