Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവതിസ്മാരക മന്ദിരത്തിന്റെയും ഇക്ക സ്മാരകത്തിന്റെയും സമര്‍പ്പണ സമ്മേളനം നടത്തി
12/11/2018
വെച്ചൂര്‍ ഗവണ്‍മെന്റ് ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച നവതി സ്മാരക മന്ദിരം മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ ഗവണ്‍മെന്റ് ദേവിവിലാസം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച നവതിസ്മാരക മന്ദിരത്തിന്റെയും പി.ടി.എ നിര്‍മ്മിച്ച ഇക്ക സ്മാരകത്തിന്റെയും സമര്‍പ്പണ സമ്മേളനം മന്ത്രി ഡോ.റ്റി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. അക്ഷരത്തെറ്റു കൂടാതെ സ്വന്തം പേരെഴുതാന്‍ അറിയാത്ത കുട്ടികള്‍ നമ്മുടെ വിദ്യാലയങ്ങളിലുണ്ടെന്ന് തിരിച്ചറിയണമെന്നും ഈ സ്ഥിതി മാറണമെന്നും സമ്മേനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പഠനനിലവാരം ഉയര്‍ത്താന്‍ ഓരോ സ്‌കൂളുകളിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനനിലവാരം ഉയര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ആവശ്യമായ ഫണ്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. വെച്ചൂര്‍ ദേവിവിലാസം സ്‌കൂളിന്റെ വികസനത്തിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്നും സ്‌കൂള്‍ അധികൃതരെ മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.കെ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ഗണേശന്‍, പി.ടി.എ. പ്രസിഡന്റ് പി.കെ. ജയചന്ദ്രന്‍, ശ്രീദേവി ജയന്‍, കെ.എസ്. ഷിബു, ടി.എന്‍. അശ്വതി, ഷൈലകുമാര്‍, ബിന്ദു രാധാകൃഷ്ണന്‍, മിനി മഞ്ജു,നൂര്‍ജിഹാന്‍, എ.സി. ബാബു, ബിജുമോന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.