Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമത്വ തത്വവാദ സംഘം ട്രസ്റ്റ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം നടത്തി
12/11/2018
സമത്വ തത്വവാദ സംഘം ട്രസ്റ്റ് നടത്തിയ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷം കെ.പി.സി.സി. മുന്‍ പ്രസിഡന്റ് എം.എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സമത്വ തത്വവാദ സംഘം ട്രസ്റ്റ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷവും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ സെമിനാറും കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ച മതേതരത്വ മൂല്യങ്ങള്‍ക്ക് പുതിയ കാലഘട്ടത്തില്‍ പ്രസക്തിയേറുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. വൈക്കം സത്യാഗ്രഹ സമരകാലത്തുപോലും ജന്മം കൊണ്ടിട്ടില്ലാത്ത ചില പ്രസ്ഥാനങ്ങള്‍ നവോത്ഥാനത്തിന്റെ പൈതൃകം അവകാശപ്പെടുന്നത് ചരിത്രത്തോടു കാട്ടുന്ന നീതികേടനാണെന്നും, വര്‍ഗ്ഗീയ വികാരം ഉണര്‍ത്തി കേരളത്തെ കലാപത്തിലേക്ക് നയിക്കാനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു. സംഘം ട്രസ്റ്റ് ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ബോട്ടു ജെട്ടി മൈതാനിയില്‍ നടത്തിയ സമ്മേളനത്തില്‍ ആര്‍.ശങ്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ എം.ജി. ശശിധരന്‍, ട്രസ്റ്റ് സംസ്ഥാന സമിതിയംഗം നാട്ടകം സുരേഷ്, സമിതി അംഗം മോഹന്‍ ഡി. ബാബു, പ്രസിഡന്റ് അഡ്വ. കെ.പി. റോയി, കവീനര്‍ പി.ജി. ഷാജി മോന്‍, ആറ്റിങ്ങല്‍ അജിത്ത് കുമാര്‍, അഡ്വ. വിജയധരന്‍, അഡ്വ. ടി.നിര്‍മ്മലന്‍, കെ.കെ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.