Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ കൂടി
09/11/2018

വൈക്കം: ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ കൂടി. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഗ്രാമസഭ കൂടിയത്. സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹേമ വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ പി.വി ഹരിക്കുട്ടന്‍, ലത അശോകന്‍, പി.എസ് മോഹനന്‍, പി.ശകുന്തള, ഉഷാ കുമാരി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ ബി.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം.കെ സുമ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികള്‍, ബ്ലോക്ക്തല ആസൂത്രണസമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.