Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
09/11/2018
ബി.എം.എസ്. ജില്ലാ മല്‍സ്യത്തൊഴിലാളി സംഘം ഫിഷറീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. സുനില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബി.എം.എസ് ജില്ലാ മത്സ്യത്തൊഴിലാളി സംഘം ഫിഷറീസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രളയത്തില്‍ വീടുകളും, തൊഴില്‍ ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര സഹായം നല്‍കുക, മത്സ്യത്തൊഴിലാളി ആനുകൂല്യവിതരണത്തിലെ വിഭാഗീയത ഇല്ലാതാക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തീരദേശ പരിപാലന നിയമത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന്റെ ദൂര പരിധി ഒഴിവാക്കുക എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ജില്ലാ പ്രസിഡന്റ് പി.എസ് സന്തോഷ് അദ്ധ്യക്ഷത വഹിച്ച മാര്‍ച്ചും ധര്‍ണ്ണയും ജനറല്‍ സെക്രട്ടറി സി.എസ് സുനില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എസ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.എം അരവിന്ദാക്ഷന്‍, എം. മനോജ്, പി.രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.