Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും, ശാഖാ നവതി ആഘോഷവും നടത്തി.
09/11/2018
കൊതവറ 118 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം കൊതവറ 118-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികവും, ശാഖാ നവതി ആഘോഷവും നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി ഷാജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ നവതി സന്ദേശം നല്‍കി. അനുഗ്രഹ പ്രഭാഷണം സജീഷ് മണലേല്‍ നടത്തി. അനില്‍ കുമാര്‍, പി.പി സന്തോഷ്, അഭിലാഷ്, കെ.വി പ്രസന്നന്‍, ദിനമണി, രാജേഷ്, ഷാജി വിഷ്ണു, മജികുമാര്‍, പ്രസന്നന്‍, പി.എസ് കരുണാകരന്‍, ഷീല ഷിബു എന്നിവര്‍ പ്രസംഗിച്ചു.