Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓര്‍മകളിലെ വയലാര്‍ സര്‍ഗസംഗമം നടത്തി
09/11/2018
വൈക്കം പി.കൃഷണപിള്ള സ്മാരക ഗ്രന്ഥശാലയുടെയും പു.കസ ഏരിയാ കമ്മിറ്റിയുടെയും ആമുഖ്യത്തില്‍ സംഘടിപ്പിച്ച ഓര്‍മകളിലെ വയലാര്‍ സര്‍ഗസംഗമം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന എക്‌സി. അംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുരോഗമന കലാസാഹിത്യ സംഘം ഏരിയാ കമ്മിറ്റിയുടെയും പി.കൃഷണപിള്ള സ്മാരക ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ 'ഓര്‍മകളിലെ വയലാര്‍ സര്‍ഗസംഗമം' സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടത്തിയ പരിപാടി ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കഥാകാരി കെ.ആര്‍ ബീന, ഹാസ്യതാരവും ഗായകനുമായ ഡേവിഡ് പീറ്റര്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ വയലാര്‍ സര്‍ഗ പ്രതിഭ പുരസ്‌കാരം നല്‍കി ആദരിച്ചു. പു.ക.സ ജില്ല ജോയിന്റ് സെക്രട്ടറി അഡ്വ. അംബരീഷ് ജി.വാസു, ഏരിയാ സെക്രട്ടറി കെ.സി കുമാരന്‍, ടി.എന്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് എല്ലാവരും ചേര്‍ന്നു നവോത്ഥാന ജ്വാല തെളിയിച്ചു. പശ്ചാത്തലത്തില്‍ വയലാറിന്റെ പ്രശസ്തമായ 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന ഗാനം ഉപകരണ സംഗീതമായി മുഴങ്ങി. വൈക്കത്തെ ഗായികാ ഗായകന്‍മാര്‍ ചേര്‍ന്ന് വയലാര്‍ കവിതകളും ഗാനങ്ങളും കോര്‍ത്തിണക്കി 'ഇന്ദ്രധനുസ്സിന്‍ തീരത്ത് ഇനിയൊരു ജന്മം കൂടി...' എന്ന പേരില്‍ വയലാര്‍ കാവ്യ ഗാന മഞ്ജരിയും അവതരിപ്പിച്ചു.