Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനം നടത്തി
09/11/2018

വൈക്കം: ടിവിപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിഭവന്‍ മുഖേന നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി നിര്‍വഹിച്ചു. ജൈവ പച്ചക്കറി ഗ്രാമം പദ്ധതി പ്രകാരം വനിതാ കര്‍ഷക ഗ്രൂപ്പുകള്‍ക്കായി പച്ചക്കറിതൈ വിതരണവും ജൈവവളം, ജൈവ കീടനാശിനി വിതരണവും നടത്തി. മറ്റു പദ്ധതികളായ വാഴ കൃഷി വികസനം, ജാതി കൃഷി വികസനം, തെങ്ങ് കൃഷി വികസനം എന്നിവ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് കൃഷി ഓഫീസര്‍ ജ്യോതി നാരായണന്‍ അറിയിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ടി.അനില്‍കുമാര്‍, ടി.എസ് സെബാസ്റ്റ്യന്‍, രാഖി സജേഷ്, വിഷ്ണു ഉല്ലാസ്, അനിയമ്മ അശോകന്‍, കവിത റെജി, ബീനാ മോഹന്‍, എസ്.ബിജു, സന്ധ്യ അശോകന്‍, ഷീലാ സുരേശന്‍, ഗീതാ ജോഷി, രമാ ശിവദാസന്‍, ജീനാ തോമസ്, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.