Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
08/11/2018
ലോഹ്യാ വിചാരവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡോ. റാം മനോഹര്‍ ലോഹ്യാ അനുസ്മരണ സമ്മേളനം കര്‍ണാടക മുന്‍ എസ്.സി., എസ്.റ്റി. കമ്മീഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. രവിവര്‍മ്മ കുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോഹ്യാ വിചാരവേദി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ. റാം മനോഹര്‍ ലോഹ്യാ അനുസ്മരണ സമ്മേളനം നടത്തി. വ്യാപാരഭവനില്‍ നടത്തിയ സമ്മേളനം കര്‍ണാടക മുന്‍ എസ്.സി, എസ്.റ്റി കമ്മീഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. രവിവര്‍മ്മ കുമാര്‍ വര്‍മ്മ ഉദ്ഘാടനം ചെയ്തു. ദളിത്- പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അറുപത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യം ആവശ്യപ്പെട്ടത് സോഷ്യലിസ്റ്റ് നേതാവായിരുന്ന റാം മനോഹര്‍ ലോഹ്യ ആണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രവുമായി യാതൊരു ബന്ധവും ഇല്ലാത്ത സംഘപരിവാറും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ചരിത്രസത്യങ്ങളെ കുഴിച്ചു മൂടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാറിനെതിരെ ദേശീയ തലത്തില്‍ ജയപ്രകാശ് നാരായണന്റെയും റാം മോഹന്‍ ലോഹ്യയുടെയും അനുയായികള്‍ ഒന്നിക്കുകയും ദളിത് മതേതര ന്യൂനപക്ഷ മുന്നണികള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനതാദള്‍ (എസ്്്). ജില്ലാ സെക്രട്ടറി ഇ.പി. ഭാസ്‌ക്കരന്‍, ഡോ. കെ.ശ്രീകുമാര്‍, മൃദുലാ ദേവി, എം.സണ്ണി, കപികാട് ബെഞ്ചമിന്‍ ആന്റണി, അഡ്വ. വി.എല്‍. സെബാസ്റ്റ്യന്‍, ജോര്‍ജ് ജേക്കബ്, അഡ്വ. എന്‍.എം. വര്‍ഗ്ഗീസ്, പി.സി. അജീഷ് കുമാര്‍, സുനില്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.