Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി
08/11/2018

വൈക്കം: ഓള്‍ കേരളാ റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ താലൂക്ക് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വൈക്കം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് സേവ്യര്‍ ജയിംസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഡി വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ശിശുപാലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.ജോസഫ്, സെക്രട്ടറി രാജു പി.കുര്യന്‍, ഉസ്മാന്‍, സാബു, ഐ.ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.നാരായണന്‍ എക്‌സ്. എം.എല്‍.എ (രക്ഷാധികാരി), ഐ.ജോര്‍ജ്കുട്ടി (പ്രസിഡന്റ്), കെ.ഡി വിജയന്‍ (ജനറല്‍ സെക്രട്ടറി), യു.ജോണ്‍ (ട്രഷറര്‍), കെ.ജി ഇന്ദിര, അജീഷ് പി.നായര്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.എസ് ബൈജു (അസി. സെക്രട്ടറി), പി.കെ പ്രകാശന്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫീസര്‍ ബാബു ചെറിയാന്‍ നേതൃത്വം നല്‍കി. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ റേഷന്‍ കടക്കാര്‍ക്കുള്ള നഷ്ടപരിഹാരം അടിയന്തിരമായി ലഭ്യമാക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.