Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വര്‍ഗീയ വിരുദ്ധ സംഗമം സംഘടിപ്പിച്ചു.
08/11/2018

വൈക്കം: കേരള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആന്റ് സ്റ്റാഫ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷി നാരായണന്‍ നായരുടെ ആഞ്ചാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് വര്‍ഗീയ വിരുദ്ധ സംഗമം സംഘടിപ്പിച്ചു. വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ സംഗമം നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.എസ്.എം നസീര്‍ അധ്യക്ഷത വഹിച്ചു. പു.ക.സ സംസ്ഥാന കമ്മിറ്റി അംഗം അഡ. എന്‍.ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ ശശികുമാര്‍, രാജന്‍ വി.എബ്രഹാം, ഒ.വി മായ, എസ് രതീഷ് എന്നിവര്‍ പ്രസംഗിച്ചു.