Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തമായ തിരിച്ചുവരവാണ് കാര്‍ഷിക മേഖല ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍
07/11/2018
പ്രളയമേഖലകളിലെ കര്‍ഷകര്‍ക്ക് സഹായമായി നടത്തുന്ന കൃഷി വകുപ്പ് ജീവനക്കാരുടെ ഏകദിന കര്‍മപരിപാടി 'പുനര്‍ജനി'യുടെ ജില്ലാതല ഉദ്ഘാടനം മറവന്‍തുരുത്ത് പഞ്ചായത്തിലെ ഇടവട്ടത്ത് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് സര്‍ക്കാരും കൃഷിവകുപ്പും ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. പ്രളയമേഖലകളിലെ കര്‍ഷകര്‍ക്ക് സഹായമായി നടത്തുന്ന കൃഷി വകുപ്പ് ജീവനക്കാരുടെ ഏകദിന കര്‍മപരിപാടി 'പുനര്‍ജനി'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സമീപനത്തിലൂടെ കാര്‍ഷിക മേഖലയുടെ പുനഃസൃഷ്ടി സാധ്യമാക്കുവാനാണ് തീരുമാനം. മണ്ണിന്റെ രാസഘടനയില്‍ വന്നിട്ടുള്ള മാറ്റം മനസിലാക്കി കൃഷിനടത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത്, കാര്‍ഷിക സര്‍വകലാശാല വിദഗ്ധര്‍, കൃഷിവകുപ്പ് ജീവനക്കാര്‍, കാര്‍ഷിക കര്‍മസേന, അഗ്രോ സര്‍വീസ് സെന്ററുകള്‍, മണ്ണുപരിശോധന കേന്ദ്രം, തൊഴിലുറപ്പ്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇടവട്ടം വാക്കയില്‍ ക്ഷേത്രമൈതാനത്ത് നടന്ന ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ ജയശ്രീ, റോസ്‌ലി സെബാസ്റ്റ്യന്‍, പി.കെ മല്ലിക, സെബാസ്റ്റ്യന്‍ ആന്റണി, ജോസഫ് ജെഫ്രി, ലതാ അശോകന്‍, പി.വി കൃഷ്ണകുമാര്‍, വി.ഭാസ്‌കരന്‍, പി.വിപ്രസാദ്, എന്നിവര്‍ പ്രസംഗിച്ചു. വേദിയില്‍ ചേനകൊണ്ടു നിര്‍മിച്ച നിലവിളക്കും, നെല്‍കതിര്‍ കുലകള്‍കൊണ്ട് നിര്‍മിച്ച പറ, കുരുത്തോല ബൊക്ക എന്നിവയും മെടഞെടുത്ത തെങ്ങോലയില്‍ നെല്‍മണികള്‍കൊണ്ട് പുനര്‍ജനി എന്നെഴുതിയതും സദസിന് കൗതുക കാഴ്ചയായി. ചേനവിളക്കില്‍ ദീപം തെളിയിച്ചാണ് ചടങ്ങിന്റെ ഉദ്ഘാടനം നടത്തിയത്.