ബള്‍ബ് നിര്‍മാണ പരിശീലനം
07/11/2018
വൈക്കം: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ പ്രവര്‍ത്തിക്കുന്ന വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ പരിശീലന പരിപാടി വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോമോള്‍ കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.സി ജോഷി, ജയ അനില്‍, ലൈബ്രറി സെക്രട്ടറി ഒ.കെ മോഹനന്, പി.ആര് സരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എ തങ്കച്ചന് ക്ലാസ് നയിച്ചു. മുളന്തുരുത്തി തുരുത്തിക്കര 'ഗ്രാമീണ ശാസ്ത്ര സാങ്കേതിക വിദ്യാകേന്ദ്രം' ട്രെയിനര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്കി.