Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പും വാര്‍ഷിക പൊതുയോഗവും 11ന്
07/11/2018

വൈക്കം: വൈ-ബയോ ജൈവ കര്‍ഷക സൊസൈറ്റിയുടെ ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പും വാര്‍ഷിക പൊതുയോഗവും 11ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ത്വക്ക് രോഗ വിദഗ്ദ്ധന്‍ ഡോ. എസ്.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്. ത്വക്ക് രോഗനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പരിശോധന 50പേര്‍ക്ക് മാത്രമാണ്. ബുക്കിംഗിന് ബന്ധപ്പെടേണ്ട നമ്പര്‍ : 9447134569, 9496454426, 9495664010. തുടര്‍ന്ന് 3 മണിക്ക് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വ്വഹിക്കും. വൈ-ബയോ സെക്രട്ടറി കെ.പവിത്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടവതരിപ്പിക്കും. പലേക്കര്‍ പ്രകൃതി കൃഷി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍, അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, കര്‍ഷകന്‍ തോമസ്‌കുട്ടി, കര്‍ഷക ദിവ്യ ദിനില്‍ എന്നിവരെ ആദരിക്കും. നഗരസഭ മുന്‍ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, എസ്.ഹരിദാസന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, ഹയറുനീസ, അനില്‍കുമാര്‍, സലിമോന്‍, ഡോ.ശശിധരന്‍, വൈക്കം ദാമു മാസ്റ്റര്‍, ത്രിവിക്രമന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.