Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മകരകുടം മഹോത്സവവും വലിയഗുരുതിയും
11/02/2016

കല്‍പ്പകശേരി ദേവീക്ഷേത്രത്തില്‍ മകരകുടം മഹോത്സവവും വലിയഗുരുതിയും നാളെ മുതല്‍ 14 വരെ നടക്കും. രാവിലെ ആറിന് ഉഷപൂജ, ഏഴിന് ദേവീഭാഗവതപാരായണം, എട്ടിന് ലളിത സഹസ്രനാമ പാരായണം, പത്തിന് തളിച്ചുകുട, 11.30ന് ഉച്ചപൂജ, വൈകുന്നേരം ആറിന് ദേവീഗീതങ്ങള്‍, 6.30ന് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, 6.45ന് താലി എഴുന്നള്ളിപ്പ് വരവ്, ഏഴിന് താലപ്പൊലി വരവ്, 7.30ന് ഭക്തിഗാനസന്ധ്യ. 13ന് രാവിലെ ആറിന് മകരകുടം വരവ്, അഭിഷേകം, ഏഴിന് ദേവീഭാഗവതപാരായണം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം 5.15ന് മകരകുടം, താലപ്പൊലി വരവ്, 6.30ന് വിശേഷാല്‍ ദീപാരാധന, രാത്രി എട്ടിന് നാടകം, 12ന് ഗരുഡന്‍ തൂക്കം, പുലര്‍ച്ചെ ഒന്നിന് വെടിക്കെട്ട്. 14ന് രാവിലെ ഏഴിന് ദേവീഭാഗവതപാരായണം, 7.30ന് ഉഷപൂജ, 11.30ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് നടതുറക്കല്‍, ദേവീഭാഗവതപാരായണം, 6.30ന് വിശേഷാല്‍ ദീപാരാധന, രാത്രി 11ന് ബ്രഹ്മശ്രീ വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വലിയഗുരുതി എന്നിവ നടക്കും. ഏഴാം പൂജ ദിനമായ 20ന് രാവിലെ 7.30ന് ഉഷഃപൂജ, 11.30ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് വിശേഷാല്‍ ദീപാരാധന, താലപ്പൊലി വരവ് എന്നിവയാണ് ചടങ്ങുകള്‍.