Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തകയോഗം നടത്തി.
07/11/2018
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.റ്റി.യു.സി. വൈക്കം ഡിവിഷന്‍ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഐ.എന്‍.റ്റി.യൂ.സി വൈക്കം പ്രവര്‍ത്തകയോഗം നടത്തി. വൈദ്യൂതി നിയമം 2013 ഭേദഗതി ചെയ്യുന്നത് ക്രോസ് സബ്‌സിഡി സമ്പ്രദായം ഇല്ലാതാക്കുകയും അതുവഴി ഭീമമായ വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിനും സ്വകാര്യ കമ്പനികളുടെ കടന്നു കയറ്റത്തിനും കാരണമാകുമെന്ന് യോഗം വ്യക്തമാക്കി. ഡിവിഷന്‍ പ്രസിഡന്റ് പി.ജയറാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. ജയ്‌ജോണ്‍ പേരയില്‍, വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.ഡി. സത്യന്‍, റ്റി.ആര്‍. ശശികുമാര്‍, കെ.പ്രസാദ്, അനില്‍കുമാര്‍ എസ്. പെരുവ, കെ.ആര്‍. അജിഷ്, പി.കെ. ലാല്‍ജിമോന്‍, എം.റ്റി. സാബു എന്നിവര്‍ പ്രസംഗിച്ചു.