Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയദുരിതാശ്വാസ സഹായനിധി വിതരണവും യൂണിറ്റ് പ്രവര്‍ത്തക സമ്മേളനവും നടത്തി.
06/11/2018
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പ് - കുലശേഖരമംഗലം മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ സഹായ നിധിയുടെ വിതരണം ജില്ലാ പ്രസിഡന്റ് എം.കെ. തോമസ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രളയദുരിതാശ്വാസ സഹായനിധി വിതരണവും യൂണിറ്റ് പ്രവര്‍ത്തക സമ്മേളനവും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെമ്പ്-കുലശേഖരമംഗലം മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചെമ്പ് സെന്റ് തോമസ് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍ പണിക്കര്‍ സഹായനിധി വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി ടി.കെ. രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ, ബെിച്ചന്‍ ചിറയില്‍, എ.ബഷീര്‍, കെ.എം. ശ്രീവത്സന്‍, മോഹനന്‍ കാലപ്പള്ളില്‍, കെ.റ്റി. കമലായന്‍, ശാബാപോള്‍, കെ.ഷാജി സോസ്‌ലേ, ഇ.പി. തിലകന്‍ എിവര്‍ പ്രസംഗിച്ചു.