Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങലും നടത്തി
06/11/2018
സി.പി.ഐ പ്രവര്‍ത്തനഫണ്ടിലേക്ക് വൈക്കം മണ്ഡലത്തിലെ ഫണ്ട് സമാഹരണം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശബരിമല കീഴാള ജനതയുടെ ക്ഷേത്രമായിരുന്നു മുന്‍മ്പ്. മലയരയന്‍മാരായിരുന്നു മുന്‍മ്പ് ക്ഷേത്രം പരിപാലിച്ചിരുന്നതും. സ്ത്രീപുരുഷ ഭേതമില്ലാതെ അവിടെ വിശ്വാസികള്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും ചരിത്രവസ്തുതകള്‍ പരിശോധിച്ചാല്‍ ബോധ്യമാവുമെന്ന് സി.പി.ഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും പ്രവര്‍ത്തനഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. അവിശ്വാസികളും വിശ്വാസികളും തമ്മിലുള്ള പ്രശ്‌നമായി ശബരിമല വിഷയത്തെ മാറ്റാനാണ് ബി.ജെ.പി -ആര്‍.എസ്.എസ് ശ്രമം. ഇന്ത്യന്‍ ഭരണഘടനയ്ക്കും നിയമത്തിനും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി ആര്‍.എസ്.എസ് നേതൃത്വം പൂര്‍ണ്ണമായും സ്വാഗതം ചെയ്തിരുന്നതാണ്. ഇത് തങ്ങളുടെ വിജയമെന്നാണ് ആദ്യം അവര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇന്ന് എല്‍.ഡി.എഫിനെതിരെ ഒരു പുതിയ പോര്‍മുഖം തുറക്കാമെന്ന് കണ്ടപ്പോളാണ് ബി.ജെ.പി യും ആര്‍.എസ് എസ് സും നിലപാട് മാററിയതെന്ന് കാനം പറഞ്ഞു. വര്‍ഗ്ഗീയ വിഷം പടര്‍ത്താനുള്ള ഈ ശ്രമം അനുവദിക്കരുതെന്നും ബഹുജനങ്ങളെയും വിശ്വാസികളെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുന്‍കൈയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആര്‍ സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഡ്വ. വി.ബി ബിനു, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍ രമേശന്‍, ജോണ്‍ വി ജോസഫ്, മോഹന്‍ ചേന്നംകുളം, സി.കെ ആശ എം.എല്‍.എ, എം.ടി ബാബുരാജ്, കെ.അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.