Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവ കാര്‍ഷിക ദിനമായി ആചരിച്ചു.
05/11/2018
കര്‍ഷക കോണ്‍ഗ്രസ്സ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ നവ കാര്‍ഷിക ദിനാചരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്കരപ്പാടം ശശി വൃക്ഷതൈകള്‍ നല്കി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളപ്പിറവി ദിനം കര്‍ഷക കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റി നവ കാര്‍ഷിക ദിനമായി ആചരിച്ചു. പ്രളയബാധിതരായ കര്‍ഷകര്‍ക്ക് പടിഞ്ഞാറെ നട ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ നടന്ന ചടങ്ങില്‍ തെങ്ങ്, പ്ലാവ്, കശുമാവ്, കുടംപുളി എന്നിവയുടെ തൈകള്‍ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷൈന്‍ പ്രകാശ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. അഡ്വ. പി.കെ ജയകുമാര്‍ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നടത്തി. ഡി.സി.സി. ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ഡി.സി.സി. സെക്രട്ടറി പി.വി. പ്രസാദ്, റോയി ടി.വി. പുരം, ടി.വി. രാജീവന്‍, സാജന്‍ വെപറമ്പ്, യു.വി. ചാക്കപ്പന്‍, തോമസ് ജെ മഠത്തില്‍, ജിനദേവന്‍, ശങ്കരനാരായണന്‍, പി.ആര്‍. രത്‌നപ്പന്‍, വര്‍ഗ്ഗീസ് വാതപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.