Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതാകകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.
05/11/2018
പതാകദിനാചരണ ദിവസം മറവന്‍തുരുത്ത് 1406- ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം കെട്ടി അലങ്കരിച്ചിരുന്ന പതാകകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ നടത്തിയ പ്രതിഷേധ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ: സി.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എന്‍.എസ്.എസിന്റെ പതാകദിനാചരണത്തിന്റെ ഭാഗമായി മറവന്‍തുരുത്ത് 1406-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം കെട്ടി അലങ്കരിച്ചിരുന്ന പതാകകളും തോരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് കരയോഗത്തിന്റെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കരയോഗം പ്രസിഡന്റ് വി.എസ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്.എസ്. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ഡി.ഗോപകുമാര്‍, സെക്രട്ടറി വിശ്വനാഥന്‍, ഗോപാലകൃഷ്ണന്‍ മറ്റത്തില്‍, കെ.എസ്. അനില്‍ കുമാര്‍, കെ.എസ്. നാരായണന്‍ നായര്‍, രാധാകൃഷ്ണ പണിക്കര്‍, ലീലാമ്മ എിവര്‍ പ്രസംഗിച്ചു.