Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുതരമായ കരള്‍രോഗം ബാധിച്ച യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു.
03/11/2018

വൈക്കം: ഗുരുതരമായ കരള്‍രോഗം ബാധിച്ച യുവാവ് ചികിത്സയ്ക്കായി സഹായം തേടുന്നു. ചെമ്പ് ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ജി.ഷീബയുടെ ഭര്‍ത്താവ് അഡ്വ. കെ.രണദീപ് ആണ് ചികിത്സയ്ക്കായി ധനസഹായം തേടുന്നത്. എറണാകുളം ആംസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ വിദഗ്ദ്ധഭിപ്രായമനുസരിച്ച് അദ്ദേഹത്തെ അടിയന്തിരമായി കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടതുണ്ട്. ഏകദേശം 30 ലക്ഷം രൂപ ചെലവ് വരുന്ന ഈ ചികിത്സയുടെ ഭാരം താങ്ങുന്നതിനുള്ള പ്രാപ്തി അദ്ദേഹത്തിന്റെ കുടുംബത്തിനില്ല. വിദ്യാര്‍ത്ഥികളായിട്ടുള്ള രണ്ട് പിഞ്ചുകുട്ടികളും, ഭാര്യയും, രോഗികളും വയോധികരുമായ മാതാപിതാക്കളും ഈ നിസ്സാഹായാവസ്ഥയില്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്തിന്റെ 15 വാര്‍ഡുകളിലും ചികിത്സാ ധനസമാഹരണത്തിനായി സര്‍വ്വകക്ഷി പങ്കാളിത്തത്തോടെ കമ്മറ്റി രൂപീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചു. ധനസമാഹരണത്തിനായി സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രഹ്മമംഗലം ബ്രാഞ്ചില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 43562010001661. IFSC Code: SYNB 0004356